നെയ്യാറ്റിൻകര : ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാരും യാത്രക്കാരും ചേർന്ന് നെയ്യാറ്റിൻകര ഡിപ്പോയിൽ ലഹരി വിരുദ്ധ ശൃംഖല തീർത്തു.എ.ടി.ഒ സജിത് ജീവനക്കാർക്കും യാത്രക്കാർക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എ.ടി.ഒ അനസ്,ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ.സതീഷ് കുമാർ,ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ സുരേഷ്,അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ രാജേഷ്, ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്,ബിനു,ആർ.രഘു,അയ്യൻകുട്ടി പിള്ള, ഷീല എന്നിവർ പങ്കെടുത്തു.