cong

നെയ്യാറ്റിൻകര: കോൺഗ്രസ്‌ ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു,ആശുപത്രി ജംഗ്ഷനിൽ നടന്ന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ഒ. അരുൺ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ എം.സി സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. എം.എ.ഹക്കിം,ഗോപാലകൃഷ്ണൻ നായർ,അജിത് കുമാർ,രാജേന്ദ്രൻ,പ്രഭാകരൻ,ആർ.ബിജു കൂട്ടപ്പന,അനസ്,ജെഹാംഗീർ,സജീവ് കുമാർ,വഴിമുക്ക് സെയ്‌താലി,പ്രവീൺ രാജ്,അബ്‌ദുൾ ലെത്തീഫ്, മുരുകൻ,സുരേഷ് കുമാർ,വി.എൽ.അനു,ജെബ്ബാർ,ജോർജ് എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.വിനോദ് സെൻ,അഡ്വ.മൂഹിനുദീൻ,ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ,ഡി.സി.സി മെമ്പർമാരായ അഡ്വ.അജയകുമാർ,അഡ്വ.എസ്.പി സജിൻലാൽ,അഹമ്മദ് ഖാൻ,കൗൺസിലർ അഡ്വ.എൽ.എസ്. ഷീല,പെരുമ്പഴുതൂർ മണ്ഡലം പ്രസിഡന്റ് മാമ്പഴക്കര രാജശേഖരൻനായർ തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനശ്രീ മിഷൻ ഓഫീസിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങ് മുൻ എം.എൽ.എ.ആർ.ആർ.സെൽവരാജ് പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അമരവിള സുദേവ കുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. മുഹിനുദ്ദീൻ,വി.കെ.അവനീന്ദ്രകുമാർ,അഡ്വ.ആർ.അജയകുമാർ,അയിര സലീം രാജ്,ശൈലേന്ദ്ര കുമാർ,നെയ്യാറ്റിൻകര അജിത്,ലില്ലി ടീച്ചർ,സജിത,കവളാകുളം സന്തോഷ്,കാവുവിള ജയൻ,മനോമോഹൻ,ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

എൻ.ജി. ഒ. അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിൽ വച്ച് നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം തിരുവനന്തപുരം സൗത്ത് ജില്ലാ ട്രഷറർ ഷൈജി ഷൈൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു.എസ്.സജി,വിനോദ് കുമാർ,പി.എസ്.അജയാക്ഷൻ,സൈജു,വർഗീസ്,സുജകുമാരി തുടങ്ങിയവർ പങ്കെടുത്തു.