kovalam

കോവളം: മുട്ടയ്ക്കാട് സമന്വയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോവളം ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സമ്മേളനവും ലഹരി വിരുദ്ധ സന്ദേശയാത്രയും മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സാജൻ അദ്ധ്യക്ഷനായിരുന്നു. ലഹരിക്കെതിരെ ഗാന ദൃശ്യാവിഷ്കാരം, ലഹരിവിരുദ്ധ ബോധവത്കരണ സ്കിറ്റ്, ഫ്ലാഷ് മോബ്,ലഹരി വിരുദ്ധ ഗാനാലാപനം, ലഹരി വിരുദ്ധ സ്കിറ്റ് എന്നിവയും സംഘടിപ്പിച്ചു. കോവളം പൊലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ ടി.ബിജു, കേരള പോലീസ് യോദ്ധാവ് ലഹരി വിരുദ്ധ കാമ്പെയിൻ പദ്ധതിയെക്കുറിച്ച് സന്ദേശം നൽകി.എസ്.എഫ്.എസ് സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.വിൻസി,സമന്വയ ട്രസ്റ്റ് സെക്രട്ടറി മഹേഷ്, വിജയൻ നായർ തുടങ്ങിയവർ സംസാരിച്ചു.