ബാലരാമപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്,​ ബാലരാമപുരം ജനമൈത്രി പൊലീസ്,​ എക്സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാറും, ബോധവത്കരണ ക്ലാസും, എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് കോട്ടുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ബാലരാമപുരം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജുകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി ബ്യൂറോ റിപ്പോർട്ടർ പ്രേംകുമാർ.എം.എസ് ബോധപൗർണമി സന്ദേശം നൽകും.എക്സൈസ് പ്രിവന്റീവ് ഓഫീസർ ലോറൻസ് ലഹരി വിരുദ്ധ ക്ലാസ് നയിക്കും. സ്കൂൾ വിദ്യാർത്ഥി ആർഷ.യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. വാർഡ് മെമ്പർ സുനിൽകുമാർ,​ ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​ ഹെഡ്മിസ്ട്രസ് കലാകുമാരി എന്നിവർ ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകും. സ്കൂൾ പ്രിൻസിപ്പൽ ശ്രീകുമാരി സ്വാഗതവും ഹയർസെക്കൻഡറി ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകൻ കുമാർ നന്ദിയും പറയും. ലഹരിക്കെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മൈം ഷോയും നടക്കും.