malayinkil

മലയിൻകീഴ്: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മലയിൻകീഴ് വിദ്യാഭ്യാസ ഹബ് വളയം ചെയ്ത് ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മലയിൻകീഴ് ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡ്-ഊരുട്ടമ്പലം റോഡ്,ഗസ്റ്റ് ഹൗസ് റോഡിലും,യു.ഐ.ടിയിലെ വിദ്യാർത്ഥികൾ യു.ഐ.ടി റോഡ് സെൻട്രൽ ബാങ്ക് റോഡിലും,ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ യു.ഐ.ടി മുതൽ ഗവ.എൽ.പി.ബി.എസ് വരെയും ഐ.ടിഐയിലെ വിദ്യാർത്ഥികൾ ബി.എസ്.എൻ.എൽ മുതൽ മോണിക്ക സ്റ്റുഡിയോ വരെയും,ഗവ.എൽ.പി.ജി.എസ്,ഗവ.എൽ.പി.ബി.എസിലെ വിദ്യാർത്ഥികൾ എൽ.പി.ബി.എസ് മുതൽ ബി.എസ്.എൻ.എൽ വരെയും,ഗവ.മാധവകവി കോളേജ് വിദ്യാർത്ഥികൾ മലയിൻകീഴ് ജംഗ്ഷനിലും അണിനിരന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ.ബിന്ദുരാജ്,എം.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.