തിരുവനന്തപുരം:മിൽമ തിരുവനന്തപുരം മേഖലയ്ക്ക് കീഴിലെ അംഗ സംഘങ്ങളിലെ ക്ഷീരകർഷകർക്ക് മിൽമ കാലിത്തീറ്റ ചാക്കൊന്നിന് 100 രൂപ സബ്സിഡി നൽകുമെന്ന് യൂണിയൻ ഭരണസമിതി തീരുമാനിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവിനെ തുടർന്ന് മിൽമ, കേരള ഫീഡ്സ് കാലിത്തീറ്റകളുടെ വില വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് സബ്സിഡി നൽകാൻ തീരുമാനിച്ചത്.