തിരുവനന്തപുരം: ഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ഭരണഭാഷാസംമ്മേളനം മുൻ ഗവ. സ്‌പെഷ്യൽ സെക്രട്ടറി കെ.സുദർശനൻ ഉദ്ഘാടനം ചെയ്തു. 'മാതൃഭാഷയുടെ സൗന്ദര്യ ദീപ്തി' എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ബെറ്റി അദ്ധ്യക്ഷയായി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. ശോഭനകുമാർ, കവി സുരേഷ് വെട്ടിയറം, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.എസ്. ഷീല, കോളേജ് യൂണിയൻ ചെയർപേഴ്സൺ ജെയ്ഷ ജെ.യു, ജൂനിയർ സൂപ്രണ്ട് പി. സുജീഷ് കുമാർ,വി. കവിതാദേവി എന്നിവർ സംസാരിച്ചു.