
പാറശാല: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭി മുഖ്യത്തിൽ പാറശാല വോയ്സ് ഓഫ് ഇന്ത്യ സ്കൂൾ ഒഫ് മ്യൂസിക്കിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് പാറശാല സെന്റ് പീറ്റേഴ്സ് ചർച്ച് വികാരി ഫാ.ആന്റണി സോണി ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ഇന്ത്യ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ വൈ.എസ്.ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാറശാല അസി.സബ് ഇൻസ്പെക്ടർ എസ്.വി.സജീവ് ലഹരി വിരുദ്ധ സന്ദേശം നൽകി. സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സെക്രട്ടറി അഡ്വ.എം.പ്രതാപ ദേവ് ക്ലാസെടുത്തു.ഫോറം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സിന്ധുകുമാർ, എസ്.എച്ച്.സജീവ് എന്നിവർ സംസാരിച്ചു.വോയ്സ് ഓഫ് ഇന്ത്യ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണ ഗാനങ്ങൾ അവതരിപ്പിച്ചു.