ആറ്റിങ്ങൽ: മോഷണശ്രമം ആരോപിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ വൈസ് പ്രസിഡന്റും സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗവുമായ ആർ.അനിതയെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അപമാനിച്ചതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാർച്ച് വൈകിട്ട് 4ന് നടത്തുമെന്ന് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അറിയിച്ചു.