rice

തിരുവനന്തപുരം: മട്ട അരി എന്ന പേരിൽ സംസ്ഥാനത്ത് വിറ്റഴിക്കുന്നതിൽ ഏറെയും ഡ്യൂപ്ലിക്കേറ്റ്.കർണ്ണാടകയിലെ ഷിമോഗയിൽ നിന്ന് നെല്ല് വാങ്ങി ഇവിടത്തെ മില്ലുകളിൽ എത്തിച്ചാണ് വിൽപ്പന.

പാലക്കാടും ആലപ്പുഴയിലുമാണ് ഒറിജിനൽ മട്ട ഉൽപ്പാദിപ്പിക്കുന്നത്. അതാകട്ടെ പൊതുവിപണിയുടെ ആവശ്യത്തിന്റെ 15% പോലും വരില്ല. ഷിമോഗയിൽ കിലോയ്ക്ക് 19 രൂപ വിലയുള്ള ,ചമ്പാവിനോട് സാമ്യമുള്ള നെല്ലാണ് കേരളത്തിലെ മില്ലുകൾ വാങ്ങുന്നത്. മൊത്ത വിപണിയിൽ മട്ട അരിക്ക് ഇന്നലെ 59 രൂപയായിരുന്നു വില. ചില്ലറ വിപണിയിൽ 61 രൂപ വരെ .ഒരു പ്രമുഖ ബ്രാൻഡിന്റെ പത്ത് കിലോ പായ്ക്കറ്റ് മട്ട അരിയുടെ വില 766 രൂപ.

നിറം മാറ്റിയും

തട്ടിപ്പ്

ചില മില്ലുടമകൾ മട്ട അരിയായി വില കുറഞ്ഞ അരി നിറം മാറ്റി ചാക്കിലാക്കി വിൽക്കുന്നു. ആരോഗ്യത്തിന് ഹാനികരമായ റെഡ് ഓക്സൈഡ് വരെ കലർത്തുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന് ലഭിച്ച വിവരം. വെള്ള അരി തവിടുപയോഗിച്ച് പോളിഷ് ചെയ്തും മട്ട അരിക്കൊപ്പം കലർത്തി വിൽക്കുന്നു..