
ആറ്റിങ്ങൽ: ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ജീവിത വെളിച്ചമാക്കിയവരുടെ നാടാണ് കേരളമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞു. ആറ്റിങ്ങൽ കലാപത്തിന്റെയും ആറ്റിങ്ങൽ വെടിവയ്പിന്റെയും വാർഷികാചരണത്തോടനുബന്ധിച്ച് എസ്.എസ്.ഹരിഹര അയ്യർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകോടികളെ ഒരുമിപ്പിച്ച് നിറുത്തുന്ന ശക്തിയാണ് കോൺഗ്രസ്. രാജ്യത്തെ ഒരുമിപ്പിച്ച് വികസനത്തിലേക്ക് നയിച്ചത് കോൺഗ്രസാണ്. കോൺഗ്രസ് ദുർബലമായാൽ നാടിന്റെ വികസനവും സമാധാനവും തകരുമെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്‌കാരം വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥയായ ഡോ.വി.സിന്ധ്യയ്ക്കും കർമ്മസേവ പുരസ്‌കാരം പാരമ്പര്യ വൈദ്യരംഗത്ത് പ്രവർത്തിക്കുന്ന നൗഷാദിനും സുധാകരൻ സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.വി.എസ്.അജിത്കുമാർ അദ്ധ്യക്ഷനായി. അടൂർപ്രകാശ് എം.പി, ഡി.ഡി.സി പ്രസിഡന്റ് പാലോട് രവി, ജെ.ശശി, ജി.എസ്.ബാബു, മണക്കാട് സുരേഷ്, ജയപാൽ, ആറ്റിങ്ങൽ സുരേഷ് എന്നിവർ സംസാരിച്ചു.