
തിരുവനന്തപുരം: ഈ മാസം വെള്ള റേഷൻ കാർഡ് ഉടമകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി. ഇതിൽ രണ്ടു കിലോ സാധാരണ വിഹിതവും എട്ടു കിലോ സ്‌പെഷ്യലും ആണ്. നീല കാർഡ് ഉടമകൾക്കു സാധാരണ വിഹിതത്തിനു പുറമേ ഇതേ നിരക്കിൽ എട്ടു കിലോ സ്‌പെഷ്യൽ അരി നൽകും.