
തിരുവനന്തപുരം: കേരള സർവകലാശാലയുടെ നേതൃത്വത്തിൽ വിമുക്തി മിഷന്റെ ഭാഗമായി നാഷണൽ സർവീസ് സ്‌കീം മാർ ഇവാനിയോസ് കോളേജിൽ ഏകദിന ലഹരിവിരുദ്ധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. അഡീഷണൽ എക്‌സൈസ് ഓഫീസറും വിമുക്തി മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ എം.ഡി. രാജീവ് ഉദ്ഘാടനം ചെയ്തു. എൻ.എസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ, ഡോ. ഷാജി.എ മുഖ്യ പ്രഭാഷണം നടത്തി. എൻ.എസ്.എസ് ജില്ലാതല കോഓർഡിനേറ്റർ ഡോ.സത്യരാജ്,മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജിജിമോൻ,കെ.തോമസ്,വൈസ് പ്രിൻസിപ്പൽ ഡോ.ഷേർലി സ്റ്റുവർട്ട് , എം.ജി കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ചിത്ര.വി.എസ്,മാർ ഇവാനിയോസ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സൗമ്യ എം. രാജ് തുടങ്ങിയവർ സംസാരിച്ചു. അഡീഷണൽ എക്‌സൈസ് കമ്മിഷണർ ഡി.രാജീവ്,ഗവ.മെഡിക്കൽ കോളജ് അസി. പ്രഫസറും കൺസൾട്ടന്റ് സൈകട്രിസ്റ്റുമായ ഡോ.മോഹൻ റോയി,വിമുക്തി മിഷൻ ജില്ലാതല കോഓർഡിനേറ്റർ വിഘ്‌നേഷ്.എസ്.എ.വിമുക്തി മാനേജരും അസി.എക്‌സൈസ് കമ്മിഷണറുമായ പി.കെ. ജയരാജ് തുടങ്ങിയവർ പരിശീലന ക്യാമ്പിന് നേതൃത്വം വഹിച്ചു.