കിളിമാനൂർ:കെ.എസ്.എസ്.പി യു കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിദിനം മാതൃഭാഷാദിനമായി ആചരിച്ചു. കെ.എസ്.എസ്.പി.യു ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി.അജയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പ്രസിഡന്റ് ആർ. ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മടവൂർ സുരേന്ദ്രൻ,കൂടിയേല ശ്രീകുമാർ,കിളിമാനൂർ സത്യദേവൻ,ഒരനല്ലൂർ ബാബു,ബാബു കിളിമാനൂർ ,കലാം പാങ്ങോട്,ഇന്ദിരാദേവി,ഇന്ദിരാമണി,നാരായണൻ,സിന്ധു ദേവശ്രീ,എം.വിജയകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം എ.വിജയരത്നക്കുറുപ്പ്,ബ്ലോക്ക് സെക്രട്ടറി പി.രവീന്ദ്രൻ നായർ,പി.പ്രകാശ് എന്നിവർ സംസാരിച്ചു.