laha

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പെയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ലഹരിക്കെതിരെ 1001 ഗോളുകൾ പരിപാടി സംഘടിപ്പിച്ചു.കിളിമാനൂർ സബ് ഇൻസ്പെക്ടർ ജി.രാജേന്ദ്രൻ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ഗവ.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം,എൻ.സി.സി,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സി,എസ്.പി.സി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്,ഡാൻസ്,സ്കിറ്റ്,ലഹരി വിരുദ്ധ മെഗാ റാലി,കുട്ടിച്ചങ്ങല എന്നിവ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സാബു.വി.ആർ നേതൃത്വം നൽകി. പ്രിൻസിപ്പൽ നൗഫൽ,വൈസ് പ്രിൻസിപ്പൽ എൻ. സുനിൽക്കുമാർ,ബി.ആർ.സി പരിശീലകർ,സി. ആർ.സി.കോർഡിനേറ്റർ,സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ,സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ,പി ടി.എ അംഗങ്ങൾ,സ്കൂൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.