കിളിമാനൂർ:നഗരൂർ തേക്കിൻകാട് ഗവൺമെന്റ് വി.എസ്.എസ്.പി.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും സംയുക്തമായി ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും നടത്തി. സ്കൂളിൽ നിന്നാരംഭിച്ച റാലി തേക്കിൻകാട് ജംഗ്ഷനിൽ സ്കൂൾ അദ്ധ്യാപിക നൂതൻ ഫ്ലാഗ് ഓഫ് ചെയ്തു.റാലി വാർഡ് മെമ്പർ നിസാമൂദീൻ നാലപ്പാട് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സജീർ,തേക്കിൻകാട് വി.രാജേഷ്,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സുഭാഷ്,സുനീർ എന്നിവർ നേതൃത്വം നൽകി.