
വെഞ്ഞാറമൂട്: കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി.നാരായണൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി കേരളപിറവി ക്വിസ് മത്സരം ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ.മനോജൻ ഉദ്ഘാടനം ചെയ്തു.കലാലയ പ്രസിഡന്റ് കിഴായിക്കോണം അജയൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിജു എം.ബി. സ്വാഗതം പറഞ്ഞു.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ സമ്മാന വിതരണം നടത്തി.പഞ്ചായത്ത് മെമ്പർ പി.പ്രസാദ്,കൺവീനർ നെല്ലനാട് മോഹനൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ മികവിന് ഐ.എം.എയുടെ അവാർഡിന് അർഹനായ ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ കെ.കെ.മനോജനെ പഞ്ചായത്ത് പ്രസിഡന്റ് കലാലയയുടെ ആദരം നൽകി അനുമോദിച്ചു.കലാലയ വൈസ് പ്രസിഡന്റ് പ്രഭ ബി.എസ് നന്ദി പറഞ്ഞു.