
വെള്ളനാട്:വെള്ളനാട് ജി.കാർത്തികേയൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗംഎൻ.എസ്.എസ് യൂണിന്റെ ദ്വിദിന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ ജ്വാല എക്‌സൈസ് നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ സുരൂപും,വയോജന സർവെ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദലേഖയും ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,പി.ടി.എ പ്രസിഡന്റ് ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ജി.പി.അനിൽ,പഞ്ചായത്ത് സെക്രട്ടറി,പ്രിൻസിപ്പൽ എസ്.രജിത,ജ്യോതി ലക്ഷ്മി,പി.ടി.എ അംഗങ്ങൾ എന്നിവർ സംസാരിച്ചു.ക്യാമ്പിന്റെ ഭാഗമായി വിളംബര ജാഥ, ലഹരി വിരുദ്ധ തെരുവുനാടകം,ലഹരി വിരുദ്ധ പ്രതിജ്ഞ, വയോജന സർവ്വേ,പുസ്തകത്തണൽ,വെള്ളനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വായനാ ഇടം സജ്ജീകരിക്കൽതുടങ്ങിയ പരിപാടികളും നടന്നു.