വർക്കല: സർവീസ് പെൻഷണേഴ്സ് യൂണിയൻ വർക്കല ടൗൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയും മലയാളഭാഷാദിനവും ആചരിച്ചു.ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.എൻ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.കേരളപ്പിറവിയും മലയാള ഭാഷയും എന്ന വിഷയത്തിൽ എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ടി.സനൽകുമാർ പ്രഭാഷണം നടത്തി.പി.പുരുഷോത്തമൻ,പി.എം.വിമൽകുമാർ,ഡി.സോമദത്തൻ,സുരേഷ്ബാബു എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി ബി.സുരേന്ദ്രൻ സ്വാഗതവും ട്രഷറർ കെ.ശിശുപാലൻ നന്ദിയും പറഞ്ഞു.കലാസാംസ്കാരിക സമിതി കൺവീനർ മനോഹർ.ജിയുടെ നേതൃത്വത്തിൽ കവിത ഗാനാലാപനവും നടന്നു.