pas

പാങ്ങോട്:കല്ലറ ഭരതന്നൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഭരതന്നൂർ നെല്ലിക്കുന്ന് സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ ഡി.കെ.മുരളി എം.എൽ.എ അഭിവാദ്യം സ്വീകരിച്ചു.പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി,പാങ്ങോട് സി.ഐ എൻ.സുനീഷ്,ജില്ലാ പഞ്ചായത്ത് അംഗം ബിൻഷാ ബി ഷറഫ്, പ്രഥമദ്ധ്യാപകൻ ഷാജഹാൻ,പരിശീലകാരായ ജെസ്ലറ്റ്,സിബി,ശശികുമാർ,എ.എസ്.ഐ ദീപ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അനീസ്ഖാൻ,ബന്ദുലാൽ,മഹേഷ്,സലീന ബീവി, ഭരതന്നൂർ ഹൈസ്‌കൂൾ പ്രിൻസിപ്പൽ ലാൽ, പ്രഥമദ്ധ്യാപിക ഷീജ എന്നിവർ പങ്കെടുത്തു.