
കിളിമാനൂർ:കിളിമാനൂർ ഗവൺെമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടനുബന്ധിച്ച് റാലി,കുട്ടിച്ചങ്ങല.സൈക്കിൾ റാലി,ഫ്ളാഷ് മോബ്, കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.സ്‌കൂൾ മൈതാനത്ത് നിന്നാരംഭിച്ച പരിപാടികളിൽ ജൂനിയർ റെഡ്‌ക്രോസ്,എൻ.സി.സി,എസ്.പി.സി,സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്,എൻ.എസ്.എസ്.തുടങ്ങി രണ്ടായിരത്തോളം കുട്ടികൾ അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സന്ദേശങ്ങളുൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ നടത്തി.കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടന്ന 'ലഹരിയ്‌ക്കെതിരെഗോൾ'പരിപാടിയിലും പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ റാലി ഫ്ളാഗ് ഒഫ് ചെയ്തു.പി.ടി.എ പ്രസിഡന്റ് അഡ്വ.ശ്രീജ ഷൈജുദേവ് കുട്ടിച്ചങ്ങല ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ യു.എസ്.സുജിത്,പി.ടി.എ വൈസ് പ്രസിഡന്റ് ജി.ഹരികൃഷ്ണൻ നായർ,പ്രിൻസിപ്പൽ നൗഫൽ.എ,ഹെഡ്മാസ്റ്റർ സുനിൽകുമാർ,എൻ,പി.ടി.എ അംഗം വിനോദ്,സ്റ്റാഫ് സെക്രട്ടറി ഉൻമേഷ്,സീനിയർ അസിസ്റ്റന്റ് ഇസ്ഹാക്,എൻ.സി.സി ഫസ്റ്റ് ഓഫീസർ ഡോ.എൻ.അനിൽകുമാർ,നൗഷാദ് അദ്ധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.