guru

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിനുകീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം സംഘടിപ്പിച്ച ശ്രീനാരായണദർശനം സർട്ടിഫിക്കറ്റ് കോഴ്‌സ് സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സ്വാമി സൂക്ഷ്‌മാനന്ദ നിർവഹിച്ചു. പഠനകേന്ദ്രം ഡയറക്‌ടർ പ്രൊഫ.ശിശുപാലൻ,ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ജിത.എസ്.ആർ,ചെമ്പഴന്തി ഗുരുകുലം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പ്രബല്യൻ, പഠനകേന്ദ്രം അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.