anumodichu

വക്കം: വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വക്കം സി.കൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.യോഗം റിട്ടയേർഡ് എസ്.പി വി.അജിത് ഉദ്ഘാടനം ചെയ്തു.സി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.നിഷാമോനി,കെ.രാജേന്ദ്രൻ, ലതിക എന്നിവർ സംസാരിച്ചു.എം.സുദർശൻ സ്വാഗതവും എ.ഫൗസി നന്ദി പറഞ്ഞു.