തിരുവനന്തപുരം: ജർമനിയിലെ ബർലിനിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച ഷിലിൻ ശക്തിയുടെ സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. പുലർച്ചെയോടെ മൃതദേഹം ശാന്തിനഗറിലെ ശക്തിഗീതം വീട്ടിലെത്തിക്കും. സി.പി.എം ജില്ലാകമ്മിറ്റി മുൻ അംഗമായ എസ്.ആർ.​ശക്തിധരന്റെയും ഗീതയുടെയും മകനാണ് ഷിലിൻ. ജർമനിയിൽ ഫിലിപ്‌സ് മെഡിസിൻ സിസ്റ്റത്തിൽ ഐടി പ്രൊഫഷണലായിരുന്നു. ഭാര്യ: മുൻ പി.എസ്.സി അംഗം ദേവദത്ത് ജി. പുറക്കാടിന്റെ മകൾ നസീമ ദത്ത് (മീനാക്ഷി) മകൾ: അനന്യ, സഹോദരി: ഷിനോ ശക്തി (അദ്ധ്യാപിക, വി.എച്ച്.എസ്.സി കോതമംഗലം). സഹോദരീ ഭർത്താവ്: വിജു (മർച്ചന്റ് നേവി).