കല്ലമ്പലം: മാവിൻമൂട് നവോദയം ഗ്രന്ഥശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. 'ലഹരി ഉപയോഗം സാമൂഹിക വിപത്ത്' എന്ന വിഷയത്തിൽ വർക്കല എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എ.സെബാസ്റ്റ്യൻ, സി.ഇ.ഒ കെ.സുരേഷ് എന്നിവർ ക്ലാസെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ എൻ.രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബി.രാജലാൽ, എൻ.കനകാംബരൻ എന്നിവർ സംസാരിച്ചു.