
കല്ലമ്പലം: ലഹരിക്കെതിരെ ഞെക്കാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മനുഷ്യ ചങ്ങലയിൽ 3000 കുട്ടികൾ അണിനിരന്നു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്, വാർഡ് മെമ്പർ എസ്.ഷിനി, കല്ലമ്പലം എസ്.എച്ച്.ഒ വിജയരാഘവൻ തുടങ്ങിയവർ വിദ്യാർത്ഥികളോടൊപ്പം മനുഷ്യ ചങ്ങലയിൽ പങ്കാളികളായി. ലഹരി ഉപയോഗിക്കില്ലെന്നും, ലഹരിക്കെതിരെയുള്ള യുദ്ധത്തിൽ യോദ്ധാവായി അണിച്ചേരുമെന്നും കുട്ടികൾ പ്രഖ്യാപിച്ചു. ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളും ബാഡ്ജുകളും ധരിച്ചുകൊണ്ട് ലഹരി വിരുദ്ധ ഗാനങ്ങൾ ആലപിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ഷാജികുമാർ, എസ്.എം.സി ചെയർമാൻ ജി.വിജയകൃഷ്ണൻ, പ്രിൻസിപ്പൽ കെ.കെ സജീവ്, ഹെഡ്മാസ്റ്റർ എൻ.സന്തോഷ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇ.താജുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.