ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ ജീവനക്കാരുടെ കൂട്ടായ്മയ്ക്കായി സ്റ്റാഫ് കൗൺസിൽ രൂപീകരിച്ചു. നഗരസഭാ ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾ, അവരുടെ കായികവും കലാപരവുമായ മികവ് പരിപോഷിപ്പിക്കൽ കുടുംബ സഹായ നിധി രൂപീകരിച്ച് ആശ്രിതരെ സഹായിക്കുക തുടങ്ങി നിരവധി സദുദ്ദേശത്തോടെയാണ് സ്റ്റാഫ് കൗൺസിൽ രൂപീകരിച്ചത്. കൗൺസിൽ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഷീബ.എസ്. അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള,​ സെക്രട്ടറി കെ.എസ്.അരുൺ,​ കൗൺസിൽ സെക്രട്ടറി എസ്.വിനോദ്കുമാർ,​ ട്രഷറർ വിനോദ് എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ കലാപരിപാടികളും നടന്നു.