
തിരുവനന്തപുരം: വ്യാസകലാസാഹിത്യ ചാരിറ്റബിൾ സൊസൈറ്റിയുടെ 2021ലെ ഭാഷാസാഹിത്യപുരസ്‌കാരത്തിന് കേരളസർവകലാശാല കേരളപഠനവിഭാഗത്തിലെ സീനിയർ പ്രൊഫസറും വിമർശകനുമായ ഡോ. എ. എം. ഉണ്ണിക്കൃഷ്‌ണനെ തിരഞ്ഞെടുത്തു. 'മലയാളഭാഷാപഠനങ്ങൾ' എന്ന ഗ്രന്ഥം എഡിറ്റ് ചെയ്തതിനാണ് പുരസ്‌കാരം. എം. കെ. ശ്രീകുമാർ (കവിത), സരസ്വതി പാലക്കാട് (പുരാവൃത്ത നോവൽ), എ. എസ്. മൻസൂർ (ഗുരുരത്ന), തലയൽ ബാലകൃഷ്‌ണൻനായർ (ഭക്തികാവ്യം), തലയൽ കേശവൻനായർ (ആത്മകഥ ), മാസ്റ്റർ ഗോകുൽകൃഷ്‌ണ (മികച്ച വിദ്യാർത്ഥികർഷകൻ) എന്നിവർക്കും പുരസ്‌കാരങ്ങളുണ്ട്.
25 ന് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ പുരസ്‌കാരം സമർപ്പിക്കും. ഡോ. ഷാജി പ്രഭാകരൻ, കോട്ടുകാൽ കൃഷ്‌ണകുമാർ, പി. ശ്രീകുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഡോ. ജി. രാജേന്ദ്രൻ പിള്ള, തലയൽ മനോഹരൻനായർ, ഷബ്ന, ഹരൻ പുന്നാവൂർ, നീതു യു. വി. തുടങ്ങിയവർ പങ്കെടുക്കും.