മുടപുരം: കേരളപ്പിറവിയോട് അനുബന്ധിച്ച് സബ് ജില്ലാതല കേരള ക്വിസ് മത്സരം കിഴുവിലം ഗ്രാമപഞ്ചായത്തിലെ കിഴുവിലം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു. വി.ശശി എം.എൽ.എ ഉദ്‌ഘാടനവും സമ്മാനവിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപിക ഷീബ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, വാർഡ് മെമ്പർ അനീഷ്. ജി.ജി, പി.ടി.എ പ്രസിഡന്റ് ശാന്തി,വൈസ് പ്രസിഡന്റ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു.