ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ മനുഷ്യശൃംഖല ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.എൽ.പ്രഭൻ,​ എസ്.എം.സി ചെയർമാൻ കെ.ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ.നിമി,​ അദ്ധ്യാപകർ എന്നിവർ സംസാരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരെ എന്റെ കൈയ്യൊപ്പ് ശേഖരണവും നടന്നു.