ആറ്റിങ്ങൽ: കുട്ടികളും മുതിർന്നവരും മാലിന്യം തിരിച്ചറിഞ്ഞ് തരം തിരിച്ച് വയ്ക്കുന്നതിനു വേണ്ടി സ്വച്ഛതാ കി ദോ രംഗെന്ന പദ്ധതി നഗരത്തിലുടനീളം നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. നഗരത്തിലെ പൊതുവിദ്യാലയങ്ങളും സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

കുട്ടികളിലും മുതിർന്നവരിലും ശരിയായ മാലിന്യ നിർമ്മാർജ്ജന സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ പറഞ്ഞു.വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെൻസി, മുബാറക്, ശുചിത്വമിഷൻ കോഓഡിനേറ്റർ ജയരാജ് എന്നിവർ‌ പങ്കെടുത്തു.