school

തിരുവനന്തപുരം: ലഹരി മുക്ത നവകേരളം എന്ന സ്വപ്നം വിദ്യാർത്ഥികളിലൂടെ സാദ്ധ്യമാകണമെന്ന് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു.പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ലഹരി വിമുക്ത ക്യാമ്പെയിൻ സമാപനവും കേരള പിറവി ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ബാബു ടി.അദ്ധ്യക്ഷത വഹിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ ഫാദർ ഗീവർഗീസ് എഴുതിയത്ത് ചൊല്ലിക്കൊടുത്തു.നടൻ ഭീമൻ രഘു, വിനോദ് വൈശാഖി, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ബിജോഗീവർഗീസ്, മദർ പി.ടി.എ പ്രസിഡന്റ് ലെന വി. നായർ, സ്റ്റാഫ് സെക്രട്ടറി മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.