heera

തിരുവനന്തപുരം: സർക്കാരിന്റെ ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് ഹീര കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ ലഹരി വിമുക്ത കേരള പ്രചാരണ യാത്രയും ബൈക്ക് റാലിയും എക്സൈസ് കമ്മിഷണർ എസ്.അനന്തകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു.മ്യൂസിയം സി.ഐ ധർമ്മജിത്ത്, കോളേജ് ഡയറക്ടർ റെസ്‌വിൻറഷീദ്, കോളേജ് പ്രിൻസിപ്പൽ ഡോ.സുജിൻ പി.ആർ തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിപാർക്കിൽ നടന്ന സമാപന സമ്മേളനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഐ.എസ്.ആർ.ഒ മുൻ സയന്റിസ്റ്റ് പ്രൊഫ. പി.രഘുപാലൻ,റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും അഡ്മിനിസ്ട്രേറ്റീവ് മാനേജരുമായ ഷാജി ജോസ്,റിട്ട. ഡി.ഐ.ജി എം.സി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.