
നെടുമങ്ങാട്: ഗ്രാമസേവാസമിതി ഗ്രന്ഥശാലയും സ്റ്റേറ്റ് ലൈബ്രറി കൗൺസിലും സംയുക്തമായി പതിനാറാംകല്ല് ജംഗ്ഷനിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ദീപം തെളിയിക്കലും ലഹരിവിരുദ്ധ അക്ഷരചങ്ങലയുംനടന്നു. വാർഡ് കൗൺസിലർ വിദ്യാവിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വലിയമല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. സുനിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രാജശേഖരൻ നായർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സബ് ഇൻസ്പെക്ടർ എസ്. അൻസാരി ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ വലിയമല സുരേഷ്, ഗ്രന്ഥശാല സെക്രട്ടറി എസ്. സതീശൻ, സുകു, സീന, ഷീജ, ബിനു, മോഹനകുമാർ, ഡി.ബിനു, ഭുവനചന്ദ്രൻനായർ, സുനിൽ, അരുൺകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.