cpm

തിരുവനന്തപുരം: ഗവർണറുടെ കടന്നാക്രമണത്തെ ചെറുക്കാൻ സി.പി.എം താഴേത്തട്ട് വരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. 10 വരെ എല്ലാ ജില്ലകളിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷനുകളും 10 മുതൽ 12വരെ കോളേജ് കാമ്പസുകളിൽ പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കും. 15ന് രാജ്ഭവനിലേക്ക് ഒരു ലക്ഷം പേരുടെ പ്രതിഷേധ കൂട്ടായ്‌മയും അന്ന് തന്നെ എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ചും സമ്മേളനവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.