k-c-venugopal

തിരുവനന്തപുരം: കാലങ്ങളായി കേരളത്തിൽ നിലനിന്നിരുന്ന സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നതിന്റെ ഉദാഹരണമാണ് വിഴിഞ്ഞത്ത് കണ്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഗവർണർക്കെതിരായ പോരാട്ടംപോലും ബി.ജെ.പി സർക്കാരിനെതിരാണെന്ന് വീമ്പിളക്കുന്നവരുടെ തനിനിറമെന്തെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും ബി.ജെ.പി ജില്ലാ പ്രസിഡന്റും ഒത്തൊരുമയോടെ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ വിഴിഞ്ഞത്ത് നിൽക്കുന്നത് കാണുമ്പോൾ കേരളത്തിന് ബോദ്ധ്യപ്പെടും.