തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടർ പി. പരമേശ്വരന്റെ മൂന്നാം ചരമവാർഷികാചരണം വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചിന് നടക്കും. വഴുതയ്‌ക്കാട് ശ്രീമൂലം ക്ലബിൽ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ പി. പരമേശ്വരൻ സ്‌മാരക പ്രഭാഷണം നടത്തും. ' കോ ഓപ്പറേറ്റീവ് ഫെഡറലിസം ദി പാത്ത് ടുവേർഡ്സ് ആത്മനിർഭർ ഭാരത് ' എന്ന വിഷയത്തിലാണ് പ്രഭാഷണം. ശ്രീരാമകൃഷ്ണ മിഷൻ പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അദ്ധ്യക്ഷനാകും. ഒ. രാജഗോപാൽ, വിചാരകേന്ദ്രം ഭാരവാഹികളായ എസ്. രാജൻപിള്ള, ഡോ.എം. മോഹൻദാസ്, ഡോ.സി.വി. ജയമണി തുടങ്ങിയവർ പങ്കെടുക്കും.