
വിഴിഞ്ഞം: വികസനം ആഗ്രഹിക്കുന്നവർ മതപുരോഹിതരുടെ മുന്നിൽ മുട്ട് മടക്കരുതെന്ന് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയും ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായ കെ.എ. ബാഹുലേയൻ പറഞ്ഞു. പ്രാദേശിക ജനകീയ കൂട്ടായ്‌മയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പിയും എൻ.എസ്.എസും ഉൾപ്പെടെയുള്ള സാമുദായിക സംഘടനകൾ വികസനം ആഗ്രഹിക്കുന്നു. വിദേശ ഫണ്ട് കൈപ്പറ്റിയാണ് തുറമുഖ വിരുദ്ധ സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക കൂട്ടായ്‌മയുടെ ലോംഗ് മാർച്ച് കൂടുതൽ ജനശ്രദ്ധയാകർഷിച്ചെന്നും അദ്ദേഹം പറഞ്ഞു. വെങ്ങാനൂർ ഗോപകുമാർ, മുല്ലൂർ ശ്രീകുമാർ, മുല്ലൂർ ചന്ദ്രൻ, മുല്ലൂർ മോഹനൻ എന്നിവർ സംസാരിച്ചു.