
കാട്ടാക്കട :കട്ടയ്ക്കോട് വിഗ്യാൻ കോളേജ് ഒഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥികൾ കാട്ടാക്കട ബസ് സ്റ്റാൻഡ് കോപ്ലക്സിൽ ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ശൃംഘലയും തെരുവ് നാടകം,ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ കെ.ശ്യാംകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രിൻസിപ്പൽ ഡോ.പി.ജയശ്രീ,അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.കാട്ടാക്കട മുതൽ കട്ടയ്ക്കോട് വരെ റാലിയും നടത്തി.