തിരുവനന്തപുരം:അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിന്റെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന നാരായണീയ പാരായണം ഇന്ന് രാവിലെ 6 മുതൽ തുടങ്ങും. പദ്മനാഭസ്വാമി ക്ഷേത്ര പടിഞ്ഞാറേനടയിൽ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 13 മുതൽ 23 വരെ ശ്രീ വൈകുണ്ഡം കല്യാണ മണ്ഡപത്തിലാണ് അഖിലഭാരത ഭാഗവതസത്രം നടക്കുന്നത്.