വെഞ്ഞാറമൂട്: വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ സ്വദേശി രാധാകൃഷ്ണ പിള്ളയാണ് (64) മരിച്ചത്. ഇന്നലെ വൈകിട്ട് 3ഓടെ നെല്ലനാട് പഞ്ചായത്തോഫീസിന് സമീപുമുള്ള പുരയിടത്തിലെ ഷെഡിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.