psc

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്‌ഫെഡ്) ജൂനിയർ ക്ലർക്ക് (പാർട്ട്-1 ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 149/2020) തസ്തികയിലേക്ക് 7നും പാർട്ട് 2 - സൊസൈറ്റി (കാറ്റഗറി നമ്പർ 150/2020) തസ്തികയിലേക്ക് 8നും രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും. വിവിധ സർവകലാശാലകളിൽ യൂണിവേഴ്സിറ്റി എൻജിനിയർ (കാറ്റഗറി നമ്പർ 204/2021) തസ്തികയിലേക്ക് 14, 15 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

വകുപ്പുതല പരീക്ഷ: പുതിയ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം

ജൂലൈ 2022 വകുപ്പുതലവിജ്ഞാപന പ്രകാരം 5ന് നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് (സെഷൻ 1 രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.45 വരെ) (ടെസ്റ്റ് ഇൻ കേരള എഡ്യൂക്കേഷൻ ആക്ട്സ് ആൻഡ് റൂൾസ് - കേരള എഡ്യൂക്കേഷൻ ആക്ട്സ് ആൻഡ് റൂൾസ് - പേപ്പർ കോഡ് : 036080) അഡ്മിഷൻ ടിക്കറ്റ് പ്രസിദ്ധീകരിച്ചശേഷം പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം വരുത്തിയതിനാൽ ഒക്‌ടോബർ 27ന് മുമ്പ് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത പരീക്ഷാർത്ഥികൾ പുതിയ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അതിൽ പറയുന്ന സ്ഥലത്തും സമയത്തും പരീക്ഷയിൽ പങ്കെടുക്കണം.