andr

നെടുമങ്ങാട്: കേരളത്തിലെ റേഷൻ കടകളുടെ പ്രവർത്തനം,ഗുണമേന്മ,കെ സ്റ്റോർ പ്രവർത്തനത്തിനുള്ള സജ്ജീകരണങ്ങൾ മുതലായവ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി ആഡ്രാപ്രദേശ് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി നാഗേശ്വര റാവു നെടുമങ്ങാട് പുലിപ്പാറയിലെ പൊതുവിതരണ കേന്ദ്രം സന്ദർശിച്ചു.എ.ആർ.ഡി 331 -ാം നമ്പർ റേഷൻ കടയിലാണ് ആഡ്രാപ്രദേശ് മന്ത്രി സന്ദർശനം നടത്തിയത്.റേഷൻകട ഉടമയും കാർഡ് ഉടമകളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം,സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു.സംസ്ഥാന പൊതുവിതരണ വകുപ്പ് കമ്മീഷണർ സജിത്ത് ബാബു,ആഡ്രാപ്രദേശ് സിവിൽ സപ്ലൈസ് കമ്മീഷണർ,പൊതുവിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.