തിരുവനന്തപുരം: തത്വമസി പദ്ധതിയുടെ ഭാഗമായി ആവുക്കുളം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച അമിനിറ്റി സെന്റർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കടകംപള്ളി സുരേന്ദ്രൻ എം.എൽഎ അദ്ധ്യക്ഷത വഹിച്ചു.ശബരിമലയിലേക്കുള്ള 19 പ്രധാന റോഡുകളുടെ ശേഷിക്കുന്ന അറ്റകുറ്റപ്പണി മണ്ഡലകാലത്തിനു മുൻപ് വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.ചെല്ലമംഗലം,വെട്ടുകാട്,ബീമാപ്പള്ളി എന്നിവിടങ്ങളിലെ അമിനിറ്റി സെന്ററുകളുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്.ക്ഷേത്ര അങ്കണത്തിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ആശ ബാബു, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.