പുനലൂർ: ചർച്ച് ഒഫ് ഗോഡ് മുൻ സ്റ്റേറ്റ് സെക്രട്ടറി, മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജ് അദ്ധ്യാപകൻ ഇ.വി.ജോർജിന്റെ മകൻ ഇടമൺ മുരുപ്പേൽ ചർച്ച് ഒഫ് ഗോഡ് സഹശുശ്രൂഷകൻ വർഗീസ് മുരുപ്പേൽ ജോർജ് (സാംകുട്ടി, 69) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ജീനകോശി (യു.എസ്.എ), ജോബിൻ വർഗീസ്. മരുമക്കൾ: ഷോൺ കോശി, സീന ജോബിൻ.