city-circular

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ,ഗ്രാമവണ്ടി എന്നിവയ്ക്ക് കേന്ദ്രസർക്കാർ പുരസ്‌കാരം ലഭിച്ചു.ഭവന നഗരകാര്യ വകുപ്പിന്റെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരമാണ് സിറ്റി സർക്കുലർ ബസുകളെ തേടിയെത്തിയത്.മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിലാണ് ഗ്രാമവണ്ടി പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.6ന് കൊച്ചിയിൽ നടക്കുന്ന അർബൻ മൊബിലിറ്റി ഇന്ത്യയുടെ കോൺഫറൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,കേന്ദ്ര ഭവനവും നഗരകാര്യ വകുപ്പ് മന്ത്രിയുമായ കൗശൽ കിഷോറിന്റെ സാന്നിദ്ധ്യത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.