1
കയർ ഫൈബർ ലാറ്റക്സ് കോമ്പോസിറ്റ് ഷീറ്റുകളുടെ' കണ്ടുപിടുത്ത ഗവേഷണ പ്രവർത്തനങ്ങൾ നിർവഹിച്ച ഡോ.ജയശ്രീ പി.കെ (പ്രൊഫസർ, സി.ഇ.ടി), ഡോ.കെ ബാലൻ (മുൻ പ്രൊഫസർ, സി.ഇ.ടി, നിലവിൽ വൈസ് പ്രിൻസിപ്പൽ രാജധാനി ഐ.ഇ.ടി), സുമേഷ്.സി, ആനന്ദ് സി.ജെ (മുൻ പി.ജി വിദ്യാർത്ഥികൾ സി.ഇ.ടി) എന്നിവർ

തിരുവനന്തപുരം: റോഡ് നിർമാണത്തിൽ ഉപയോഗിക്കുന്നതിന് കയർ ഭൂവസ്ത്രത്തിലെ നൂതന ഉത്പന്നമായ കയർ ഫൈബർ ലാറ്റക്‌സ് കോമ്പോസിറ്റ് ഷീറ്റുകളുടെ കണ്ടുപിടുത്തത്തിന് തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനീയറിംഗിന് പേറ്റന്റ് ലഭിച്ചു. ഗതാഗതം കുറവുള്ള ഗ്രാമീണ റോഡുകളിൽ നിർമ്മാണ സമയത്ത് മണ്ണിനേയും ബേസ് കോഴ്‌സിനേയും വിഭജിച്ചു നിർത്തുന്നതിനായി ഈ ഷീറ്റുകൾ ഉപയോഗിക്കാം. ഈ ഷീറ്റുകൾ റോഡുകൾക്ക് ബലം നൽകുന്നതിനോടൊപ്പം ഷീറ്റിനുള്ളിലൂടെയുള്ള ഡ്രെയിനേജ് അനുവദിക്കുകയും വെള്ളത്തെ വശങ്ങളിലെ ഓടകളിലേക്ക് നയിക്കുകയും ചെയ്യും. ഇതോടെ കുഴികൾ രൂപപ്പെടുന്നത് തടയുന്നതിനോടൊപ്പം റോഡുകളുടെ സർവീസ് ലൈഫും കൂടും.

ഡോ. ജയശ്രീ പി.കെ (പ്രൊഫസർ, സി.ഇ.ടി), ഡോ. കെ ബാലൻ (മുൻ പ്രൊഫസർ, സി.ഇ.ടി, നിലവിൽ വൈസ് പ്രിൻസിപ്പൽ രാജധാനി ഐ.ഇ.ടി), സുമേഷ്. സി, ആനന്ദ് സി.ജെ (മുൻ പി.ജി വിദ്യാർത്ഥികൾ സി.ഇ.ടി) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലായിരുന്നു ഗവേഷണപ്രവർത്തനങ്ങൾ നടന്നത്.