
കല്ലറ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിമൂട് വാവുപറ ബാബു - സരോജം ദമ്പതികളുടെ മകൻ അഭിലാഷാണ് (21) മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 30ന് കല്ലറ ജംഗ്ഷനിൽ വച്ച് അഭിലാഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിലാഷ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ മരിച്ചു. അനുപമയാണ് സഹോദരി.