തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ നാട്യകലാ കേന്ദ്രം വാർഷികവും അനന്തപുരി നൃത്ത സംഗീതോത്സവവും ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷവും ഇന്ന് ആരംഭിക്കും.അയ്യൻകാളി ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടന ചെയ്യും. മുൻ സ്പീക്കർ എം.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.ഔഷധി ചെയർമാൻ ശോഭന ജോർജ് അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സംഗീതജ്ഞൻ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യർ നയിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.