തിരുവനന്തപുരം :പെരുന്താന്നി മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മെമ്പർഷിപ്പ് കാമ്പെയിൻ ഐ.യു.എം.എൽ ദേശീയ കൗൺസിൽ അംഗം അട്ടക്കുളങ്ങര ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. .പെരുന്താന്നി മുസ്ലിംലീഗ് ശാഖ രൂപീകരിച്ച മർഹൂം കണ്ടവിളാകം അബ്ദുൽ ഖാദർ ഹാജിയുടെ പുത്രൻ അഹസൻ മുഹമ്മദിനാണ് ആദ്യ മെമ്പർഷിപ്പ് കൈമാറിയത് .കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു,എം.കെ.അഷറഫുദ്ദീൻ,ബീമാപള്ളി ഇഖ്ബാൽ,പി.മാഹിൻ,ഷാജി കാരാളി,​വാർഡ് ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ,​ഇ.ഷറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.